Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supplyco Onam Fair

Palakkad

സ​പ്ലൈ​കോ ഓ​ണം ഫെ​യ​റി​ൽ തി​ര​ക്കേ​റുന്നു

പാ​ല​ക്കാ​ട്: ഓ​ണ​ക്കാ​ല വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​നും ജ​ന​ങ്ങ​ള്‍​ക്ക് മി​ത​മാ​യ നി​ര​ക്കി​ല്‍ ഗു​ണ​നി​ല​വാ​ര​മു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​നു​മാ​യി സ​പ്ലൈ​കോ കോ​ട്ട​മൈ​താ​ന​ത്ത് ഒ​രു​ക്കി​യ ജി​ല്ലാ ഓ​ണം ഫെ​യ​റി​ൽ തി​ര​ക്കേ​റു​ന്നു.

ഈ​മാ​സം 13ന് ​ആ​രം​ഭി​ച്ച മേ​ള​യി​ല്‍ ഇ​തു​വ​രെ 1,588 ഉ​പ​ഭോ​ക്താ​ക്ക​ളി​ലാ​യി 15,73,302 രൂ​പ​യു​ടെ വി​റ്റു​വ​ര​വു​ണ്ടാ​യാ​താ​യി സ​പ്ലൈ​കോ പാ​ല​ക്കാ​ട് ഡി​പ്പോ മാ​നേ​ജ​ര്‍ അ​റി​യി​ച്ചു. ഇ​തി​ല്‍ സ​ബ്സി​ഡി ഇ​ന​ത്തി​ല്‍ 7.20 ല​ക്ഷം രൂ​പ​യു​ടെ​യും നോ​ണ്‍- സ​ബ്സി​ഡി ഇ​ന​ത്തി​ല്‍ 8.53 ല​ക്ഷം രൂ​പ​യു​ടെ​യും വി​ല്പ​ന ന​ട​ന്നു. രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​ന​സ​മ​യം.

ജി​ല്ലാ ഫെ​യ​റി​നു പു​റ​മെ, ഇ​ന്നു​മു​ത​ൽ 25 വ​രെ എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ഓ​ണം ഫെ​യ​റു​ക​ളു​ണ്ടാ​യി​രി​ക്കും.13 ഇ​നം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ സ​ബ്സി​ഡി നി​ര​ക്കി​ലാ​ണ് സ​പ്ലൈ​കോ​യി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

മി​ല്‍​മ, ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് തു​ട​ങ്ങി​യ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളു​ടെ സ്റ്റാ​ളു​ക​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ല്‍ ഓ​ണ​ത്തി​നാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​യും പാ​ലും ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ സാ​ധ​ന​ങ്ങ​ളും ഒ​രൊ​റ്റ കു​ട​ക്കീ​ഴി​ല്‍ വാ​ങ്ങാ​ന്‍ സാ​ധി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി ആ​വേ​ശ​ക​ര​മാ​യ സ​മ്മാ​ന​പ​ദ്ധ​തി​ക​ളും ഇ​ത്ത​വ​ണ സ​പ്ലൈ​കോ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up